Latest NewsKeralaNews

ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവർക്കായിരുന്നു ആനുകൂല്യത്തിന് അർഹത.

Read Also: മോര്‍ബി തൂക്കുപാല ദുരന്തം: രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി

കണ്ണൂർ ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. 28-10-2022ലെ G.O(Rt) No. 448/2022/Trans പ്രകാരമാണു ഭേദഗതി ഉത്തരവ്. ഇതു പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആർ.ടി. ഓഫിസിൽനിന്ന് കുപ്പം സ്വദേശി ടി.വി. ഫിറോസ്ഖാന് പാസ് നൽകിയതായി ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽനിന്ന് അറിയിച്ചു.

Read Also: ഷാരോണിനെ വിഷം കൊടുത്തു കൊലപ്പടുത്തിയ ഗ്രീഷ്മയുടെ കുടുംബത്തില്‍ മുമ്പും ദുരൂഹ മരണം നടന്നുവെന്ന് റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button