Latest NewsNewsAutomobile

മാരുതി സുസുക്കി: പതിനായിരത്തോളം കാറുകൾ തിരികെ വിളിക്കുന്നു, കാരണം ഇതാണ്

വാഗൺ ആർ, സെലേറിയോ, ഇഗ്നിസ് തുടങ്ങിയ മോഡലുകളുടെ കാറുകളിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയിരിക്കുന്നത്

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വിൽപ്പന നടത്തിയ പതിനായിരത്തോളം കാറുകൾ തിരിച്ചു വിളിച്ചു. നിർമ്മാണത്തിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വാഹനം തിരിച്ചു വിളിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാഗൺ ആർ, സെലേറിയോ, ഇഗ്നിസ് തുടങ്ങിയ മോഡലുകളുടെ കാറുകളിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനി കാറുകൾ തിരികെ വിളിക്കുന്നത്.

ഓഗസ്റ്റ് 3 മുതൽ സെപ്റ്റംബർ ഒന്നിനിടയിൽ നിർമ്മിച്ച കാറുകളുടെ ബ്രേക്കിലാണ് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനം മുഴുവനായി പരിശോധിച്ച ശേഷം, സൗജന്യമായി റിപ്പയർ ചെയ്ത് നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വാഹനം റിപ്പയർ ചെയ്ത് നൽകേണ്ട ഭാഗങ്ങൾ ഡീലർമാർക്കും ഔദ്യോഗിക വർക്ക് ഷോപ്പുകൾക്കും മാരുതി എത്തിച്ച് നൽകും. പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം കണ്ടെത്തുന്നതാണ്.

Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button