KeralaLatest NewsNews

കുടുംബത്തെ പെരുവഴിയിലാക്കി സഹകരണ ബാങ്കിന്റെ ജപ്തി : ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍ വാസവന്‍

സഹകരണ ബാങ്ക് ജപ്തി ചെയ്ത വീട് തിരിച്ചുപിടിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കി സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍

തൃശൂര്‍: കുടുംബത്തെ പെരുവഴിയിലാക്കിയ സഹകരണ ബാങ്കിന്റെ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. വീട് തിരിച്ചു നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു .

Read Also: ഏഴോ എട്ടോ ഓവർ ബാക്കിയുള്ളപ്പോഴാണ് എന്ത് ചെയ്യണം എന്ന ബോധം അവനില്ലാതായത്: കാർത്തിക്കിനെ വിമർശിച്ച് ഗംഭീർ

‘റിസ്‌ക് ഫണ്ടില്‍ നിന്ന് ഇതിന് ആവശ്യമായ തുക നല്‍കാനാണ് തീരുമാനം. സഹകരണ വകുപ്പ് ജോയിന്‍ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തി. സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കും. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി ഉണ്ടായത്’, മന്ത്രി വിശദീകരിച്ചു.

തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റേതാണ് ജപ്തി നടപടി. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു. ജപ്തിയെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയിലാണ്. മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിന് പുറത്ത് നില്‍ക്കുന്നത്.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്. 2013 ലാണ് കുടുംബം ഒന്നര ലക്ഷം രൂപ വായ്പ എടുത്തത്. പലിശ അടക്കം അഞ്ച് ലക്ഷം രൂപയാണ് കുടുംബം ഇനി അടയ്ക്കാനുണ്ടായിരുന്നത്. സാവകാശം ചോദിച്ചിട്ട് ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button