Latest NewsKeralaNews

മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ ഭരണഘടനാപരമായ അധികാരമില്ല: ഗവർണർക്കെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർക്ക് വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം’: തന്റെ സിനിമകൾ ഹിന്ദുത്വ ഉള്ളടക്കത്തെ പിന്തുണക്കില്ലെന്ന് പ്രകാശ് രാജ്

സർവ്വകലാശാലകളിൽ കടന്നുകയറ്റത്തിനുളള ബിജെപി നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ നയങ്ങൾ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ പാർടികളും രംഗത്തു വരണം. രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കാനുള്ള നീക്കങ്ങൾ വലിയതോതിൽ നടക്കുകയാണ്. ഇത്തരം നീക്കങ്ങളെ ചെറുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. പണമൊഴുക്കി രാജ്യത്തെ ജനാധിപത്യത്തെ സംഘപരിവാർ ഇല്ലാതാക്കുകയാണ്. ഇതിനെയും പ്രതിരോധിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശം സംരക്ഷിക്കാൻ പ്രതിപക്ഷപാർട്ടികൾ കൈകോർക്കണം. ഗവർണർമാർ സംസ്ഥാന സർക്കാരുകളോട് പെരുമാറുന്ന രീതി എല്ലാവരും കാണുകയാണ്. ഈ വിഷയത്തിൽ ഒന്നിച്ചു നീങ്ങാൻ ബിജെപി ഇതര പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്തും. ഗുജറാത്ത് മോർബി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങൾക്ക് മറുപടി പറയാൻ ഗുജറാത്ത് സർക്കാർ ബാധ്യസ്ഥരാണ്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

Read Also: അനുമതിയില്ലാതെ സമരം: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയെയും മറ്റ് നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button