Latest NewsNewsIndia

ദമ്പതിമാരെയും ജോലിക്കാരിയെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: രക്ഷപെട്ടത് രണ്ട് വയസുള്ള കുഞ്ഞ് മാത്രം

ഡല്‍ഹി: വീട്ടിനുള്ളില്‍ ദമ്പതിമാരെയും ജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി അശോക് വിഹാറിലെ താമസക്കാരായ സമീര്‍ അഹുജ, ഭാര്യ ശാലു, ജോലിക്കാരി സപ്‌ന എന്നിവരെയാണ് സമീറിന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ സംഘം മൂവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതിമാരുടെ രണ്ട് വയസുകാരിയായ മകളെ വീട്ടില്‍ സുരക്ഷിതമായനിലയില്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

പത്ത് ദിവസം തുടര്‍ച്ചയായി മുന്തിരി ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ജോലിക്കാരിയായ സപ്‌ന ചൊവ്വാഴ്ച രാവിലെയാണ് വീട്ടിലെത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ, ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘമാണ് കൊലപാതകം നടത്തിയത്. പ്രതികൾ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയതായും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button