News

ഭർത്താവിന്‍റെ സമ്മതമില്ലാതെ മുസ്ലീം സ്ത്രീക്ക് വിവാഹമോചനം ​നേടാൻ ​അവകാശമുണ്ടെന്ന്​ ഹൈക്കോടതി

കൊച്ചി: മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം ​നേടാൻ ​അവകാശമുണ്ടെന്ന് ഹൈക്കോടതി. ഭർത്താവിന്‍റെ സമ്മതമില്ലാതെതന്നെ ഇസ്ലാമിക വിവാഹമോചന മാര്‍ഗമായ ഖുൽഅ്​ പ്രകാരം മുസ്ലീം സ്ത്രീക്ക് വിവാഹ​മോചനം നേടാവുന്നതാണെന്നും​ ഇസ്ലാമിക നിയമം ഇത് അംഗീകരിക്കുന്നുണ്ടെന്നും ​കോടതി വ്യക്തമാക്കി. ജസ്റ്റിസ്​ എ മുഹമ്മദ്​ മുഷ്താഖ്​, ജസ്റ്റിസ്​ സിഎസ് ഡയസ്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഭർത്താവ്​ അനുമതി നൽകിയാലേ വിവാഹമോചനം നടപ്പാകൂവെന്നും, ഖുൽഅ്​ മുഖേന വിവാഹബന്ധം വേർപെടുത്താമെന്ന ഉത്തരവ്​ പുനഃപരിശോധിക്കണമെന്നുമുള്ള ഹർജി തള്ളിയാണ്​ കോടതി നിരീക്ഷണം. വാഹമോചനത്തിന്​ ഭർത്താവിനോട്​ സ്ത്രീ​ ത്വലാഖ്​ ആവശ്യപ്പെടണമെന്നും ഖുൽഅ്​ ഏകപക്ഷീയമായ അവകാശം സ്ത്രീക്ക്​ നൽകുന്നില്ലെന്നും ഹർജിക്കാർ വാദിച്ചു.

‘വേണ്ടെന്ന്‌ കേട്ടാൽ വെട്ടുന്നവരിലും, വേണ്ടെന്ന്‌ വെക്കാൻ വിഷം പകരുന്നവരിലും’ നമ്മുടെ മക്കൾ പെടാതിരിക്കട്ടെ: ഡോ. ഷിംന

എന്നാൽ, ഇസ്ലാമിൽ സ്ത്രീകളുടെ വിവാഹമോചന മാർഗത്തിന്​ ഭർത്താവിന്‍റെ സമ്മതവുമായി ബന്ധമില്ലെന്ന്​ വ്യക്തമാക്കിയ കോടതി ഭർത്താവിന്‍റെ സമ്മതമില്ലാതെതന്നെ മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം ​നേടാൻ ​അവകാശമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button