Latest NewsNewsInternationalTechnology

ഇന്റർനെറ്റ് കോളിംഗിൽ കടുത്ത നിയന്ത്രണവുമായി യുഎഇ, അനുവദനീയമായത് 17 വോയിസ് ആപ്പുകൾ മാത്രം

വിപിഎൻ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് കോളിംഗ് നടത്തുന്നതിന് യുഎഇ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

പ്രവാസികളുടെ നാട്ടിലേക്കുള്ള ഇന്റർനെറ്റ് കോളിംഗ് സംവിധാനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി യുഎഇ ഭരണകൂടം. ടെലി കമ്മ്യൂണികേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം, അനുവദനീയമായ 17 വോയിസ് ആപ്പുകളിലൂടെ മാത്രമാണ് ഇനി പ്രവാസികൾക്ക് നാട്ടിലേക്ക് കോളുകൾ ചെയ്യാൻ സാധിക്കുകയുള്ളൂ. അതേസമയം, നിയമവിരുദ്ധമായി മറ്റ് ആപ്പുകൾ ഉപയോഗിച്ച് കോളുകൾ ചെയ്യുന്നവർക്കെതിരെ കനത്ത നടപടിയും സ്വീകരിക്കുന്നതാണ്.

സ്കൈപ്, സൂം ബ്ലാക്ക്ബോർഡ്, ഗൂഗിൾ ഹാംഗ് ഔട്ട്സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സിസ്‌കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂ ജീൻസ്, സ്ലാക്ക്, ബോട്ടിം, സിമി എച്ച്ഐയു മെസഞ്ചർ, വോയ്‌കോ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിംഗ്, മാട്രിക്സ്, ടുടോക്ക്, കോമറ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ മാത്രമാണ് ഇനി മുതൽ യുഎഇയിൽ ഇന്റർനെറ്റ് കോളിംഗുകൾ നടത്താൻ സാധിക്കുക.

Also Read: കെ.​എ​സ്.ആ​ർ.​ടി​.സി ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​ര​ന് രക്ഷകരായി ജീ​വ​ന​ക്കാ​ർ

നിലവിൽ, വിപിഎൻ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് കോളിംഗ് നടത്തുന്നതിന് യുഎഇ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമങ്ങൾ പ്രാബല്യത്തിലായതോടെ ഉപയോക്താക്കൾക്ക് കർശനം നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവർക്ക് സൈബർ ചട്ടങ്ങൾ പ്രകാരം, തടവ് ശിക്ഷയും കനത്ത പിഴയും ചുമത്തുന്നതാണ്. ഏകദേശം 4.5 കോടി രൂപയാണ് പിഴ ചുമത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button