Latest NewsKerala

ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപം വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റ് യുവാവ്, ഒടുവിൽ അറസ്റ്റ്

മലപ്പുറം: മലപ്പുറം: സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് നടക്കുന്നതിനിടെ സമീപം വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റ യുവാവ് അറസ്റ്റിൽ. മലപ്പുറത്ത് വണ്ടൂർ നടുവത്ത് സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്. കഞ്ചാവ് കേസിൽ മുൻപും പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പ്രതിയുടെ പക്കലിൽ നിന്ന് ആറോളം കഞ്ചാവു പൊതികൾ പൊലീസ് കണ്ടെടുത്തു.

ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വണ്ടൂരിൽ ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല സ്ഥലം എം എൽ എ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് കുമ്മാളി അഭിലാഷ് എന്ന് അറിയപ്പെടുന്ന വണ്ടൂർ നടുവത്ത് സ്വദേശി അഭിലാഷ് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button