CricketLatest NewsNewsSports

ഏത് ക്യാപ്റ്റനും സ്വന്തം കാര്യത്തേക്കാള്‍ ഉപരി ആദ്യം ടീമിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്: അസമിനെ വിമര്‍ശിച്ച് ഗംഭീര്‍

മുംബൈ: പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്വാര്‍ത്ഥതയോടെ തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പാക്കാനും ക്യാപ്റ്റനെന്ന നിലയില്‍ എളുപ്പമാണെന്നും എന്നാല്‍, ഏത് ക്യാപ്റ്റനും സ്വന്തം കാര്യത്തേക്കാള്‍ ഉപരി ആദ്യം ടീമിനെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.

‘സ്വാര്‍ത്ഥതയോടെ തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പാക്കാനും ക്യാപ്റ്റനെന്ന നിലയില്‍ എളുപ്പമാണ്. എന്നാല്‍ ഏത് ക്യാപ്റ്റനും സ്വന്തം കാര്യത്തേക്കാള്‍ ഉപരി ആദ്യം ടീമിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. പ്ലാന്‍ അനുസരിച്ച് ഒന്നും നടക്കുന്നില്ലെങ്കില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ബാബറിന് ഫഖര്‍ സമനെ ഓപ്പണറായി ഇറക്കാമായിരുന്നു’.

‘എന്നാല്‍, ബാബര്‍ തന്നെയാണ് ആ മത്സരത്തിലും ഓപ്പണറായി എത്തിയത്. ഇതിനെയാണ് സ്വാര്‍ത്ഥത എന്ന് പറയുന്നത്. ബാബറും റിസ്‌വാനും പാകിസ്ഥാനുവേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത് നിരവധി റെക്കോര്‍ഡുകള്‍ അടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ നായകനാകണമെങ്കില്‍ സ്വന്തം കാര്യത്തേക്കാളുപരി ആദ്യം ടീമിനെക്കുറിച്ച് ചിന്തിക്കണം’ ഗംഭീര്‍ പറഞ്ഞു.

Read Also:- കോയമ്പത്തൂര്‍ സ്ഫോടനം: IS ആസൂത്രണം ചെയ്തത് വന്‍ ആക്രമണം, ലക്ഷ്യമിട്ടത് 6 ക്ഷേത്രങ്ങളെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്

അതേസമയം, ബാബറിനെതിരായ ഗംഭീറിന്‍റെ വിമര്‍ശനത്തിന് പ്രതികരണവുമായി മുന്‍ പാക് നായകന്‍ വസീം അക്രം രംഗത്തെത്തി. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും പ്രത്യേകിച്ച് ഐപിഎല്ലില്‍ കൊല്‍ക്കത്തക്ക് രണ്ട് തവണ കിരീടം സമ്മാനിച്ച നായകനെന്ന നിലയില്‍ ഗംഭീറിന് അദ്ദേഹത്തിന്‍റെ അഭിപ്രായം തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും അക്രം ഒരു പാക് ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button