Latest NewsNewsTechnology

ഗൂഗിൾ: സ്ട്രീറ്റ് വ്യൂ ആപ്പിന്റെ സേവനം നിർത്തലാക്കുന്നു

നേർക്കാഴ്ച പോലെ യാത്രക്കാർക്ക് റോഡിന്റെ വശങ്ങളിലുമുള്ള കാഴ്ചകൾ കാണാൻ സഹായിക്കുന്ന തരത്തിലാണ് സ്ട്രീറ്റ് വ്യൂ ആപ്പിന്റെ ക്രമീകരണം

സ്ട്രീറ്റ് വ്യൂ ആപ്പിന്റെ സേവനം ഉടൻ അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. നിലവിൽ, ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ സ്ട്രീറ്റ് വ്യൂ ആപ്പിന്റെ സേവനം ലഭിക്കുന്നുണ്ടെങ്കിലും, 2023 മാർച്ച് മാസത്തോടെ പിൻവലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഉൾപ്പെടുത്തിയതിനാൽ, ഇതിനായി പ്രത്യേകം ആപ്പ് ആവശ്യമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിൻവലിക്കുന്നത്.

നേർക്കാഴ്ച പോലെ യാത്രക്കാർക്ക് റോഡിന്റെ വശങ്ങളിലുള്ള കാഴ്ചകൾ കാണാൻ സഹായിക്കുന്ന തരത്തിലാണ് സ്ട്രീറ്റ് വ്യൂ ആപ്പിന്റെ ക്രമീകരണം. കൂടാതെ, ഷോപ്പുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്താനും, യാത്രക്കാരുടെ ആവശ്യാനുസരണത്തിന് മറ്റ് സ്ഥലങ്ങളിലേക്ക് പോകാനും ഈ സേവനം സഹായിക്കും. 360 ഡിഗ്രി ഇമേജറി അടക്കമുള്ള നിരവധി ഫീച്ചറുകൾ ഈ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആപ്പ് സ്റ്റോർ അല്ലെങ്കിൽ പ്ലേ സ്റ്റോർ മുഖാന്തരം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്പിന്റെ ക്രമീകരണം.

Also Read: ഐഫോൺ ഘടകങ്ങൾ നിർമ്മിക്കാൻ ഭൂരിഭാഗവും വനിതകൾ, വേറിട്ട നിർമ്മാണ യൂണിറ്റുമായി ടാറ്റ

shortlink

Related Articles

Post Your Comments

Related Articles


Back to top button