Latest NewsNewsInternationalGulfQatar

ഇ-ബൈക്കിന് ഡിസംബർ 25 വരെ നിയന്ത്രണം: അറിയിപ്പുമായി ഖത്തർ

ദോഹ: ഇ-സ്‌കൂട്ടർ, ഇ-ബൈക്ക് കമ്പനികൾ സർവീസ് നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. ഡിസംബർ 25 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ സർവ്വീസ് നടത്താൻ ഗതാഗത മന്ത്രാലയത്തിൽ നിന്ന് നോ-ഒബ്ജക്ഷൻ കത്ത് വാങ്ങിയിരിക്കണമെന്നാണ് നിർദ്ദേശം.

Read Also: വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സന്തോഷിന്റേത് രാഷ്ട്രീയ നിയമനം : വെളിപ്പെടുത്തി കരാറുകാരന്‍

ഡിസംബർ 25 വരെ ദോഹ കോർണിഷിലും ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിസരത്തും ഇ-സ്‌കൂട്ടറുകൾക്കും ബൈക്കുകൾക്കും പ്രവേശനമില്ല. ഏതൊക്കെ മേഖലകളിലാണ് സർവ്വീസ് നടത്തുന്നതെന്ന് വ്യക്തമാക്കണമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും വാടകയ്ക്ക് നൽകുന്ന എല്ലാ കമ്പനികളും മന്ത്രാലയത്തിന്റെ ടെക്നിക്കൽ കാര്യ വകുപ്പിൽ നിന്ന് നോ-ഒബ്ജക്ഷൻ കത്ത് വാങ്ങണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Read Also: BREAKING- എ എം ആരിഫ് എംപിയുടെ വാഹനം നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചു: എംപിയെ പുറത്തെടുത്തത് അഗ്നിരക്ഷാ സേന

shortlink

Related Articles

Post Your Comments

Related Articles


Back to top button