Latest NewsNewsInternational

ചൈനയിലെ സീറോ കൊവിഡ് നയം: മൂന്ന് വയസുകാരന്റെ ജീവനെടുത്തു

കുട്ടിയുടെ മരണത്തിന് പിന്നാലെ ചൈനയിലെ ഗാന്സു പ്രവിശ്യയിലാണ് പ്രക്ഷോഭം ആളിക്കത്തിയത്

 

ബെയ്ജിങ്: ചൈനയിലെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ മൂലം മൂന്ന് വയസുകാരന് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധം. കുട്ടിയുടെ മരണത്തിന് പിന്നാലെ ചൈനയിലെ ഗാന്സു പ്രവിശ്യയിലാണ് പ്രക്ഷോഭം ആളിക്കത്തിയത്. ഭരണകൂടത്തിന്റെ സീറോ കൊവിഡ് നയമാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് മൂന്ന് വയസുകാരന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ആരോപിച്ചു.

Read Also: നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി

കുഞ്ഞിനും അവന്റെ അമ്മയ്ക്കും ശ്വാസതടസം അനുഭവപ്പെട്ടതായിരുന്നു തുടക്കം. കുടുംബാംഗങ്ങള്‍ തന്നെ സ്ത്രീക്ക് സിപിആര്‍ നല്‍കിയതോടെ അമ്മയ്ക്ക് അല്‍പം ആശ്വാസം ലഭിച്ചെങ്കിലും മകന്റെ ആരോഗ്യനില വഷളായി. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ കുടുംബം എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു. എന്നാല്‍ കുഞ്ഞിനെ വന്ന് കൂട്ടിക്കൊണ്ടുപോകാന്‍ അവര്‍ തയ്യാറായില്ല. അതിന് ശേഷം കൊറോണ പ്രവര്‍ത്തകരെയും കുടുംബം സമീപിച്ചു. എന്നാല്‍ അവരും സഹായത്തിനെത്തിയില്ല. ആദ്യം കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നായിരുന്നു അവര്‍ നിര്‍ദ്ദേശിച്ചിത്. എന്നാല്‍ കഴിഞ്ഞ 10 ദിവസത്തിനിടെ ടെസ്റ്റ് എടുക്കാതിരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കുടുംബത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ആംബുലന്‍സ് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും വ്യക്തമാക്കി.

ഇതോടെ മൂന്ന് വയസുകാരനായ തന്റെ മകന്‍ കോമയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. കുഞ്ഞിനെ കൈയ്യിലെടുത്ത് നടുറോഡിലിറങ്ങി വാഹനങ്ങള്‍ക്ക് കൈവീശിയെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തന്നെ സഹകരിച്ചില്ല. നേരത്തെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നും കുടുംബം പറയുന്നത്. സര്‍ക്കാരിന്റെ അത്യധികം കര്‍ശനമായ നിയന്ത്രണങ്ങളാണ് ഇതിന് തടസം സൃഷ്ടിച്ചതെന്നും കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ചൈനീസ് ഭരണകൂടമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button