NewsIndia

ശിവസേനാ നേതാവ് കൊല്ലപ്പെട്ടു, നിറയൊഴിച്ചത് അജ്ഞാതന്‍

ശിവസേന നേതാവ് സുധീര്‍ സുരി കൊല്ലപ്പെട്ടു

അമൃത്സര്‍: ശിവസേന നേതാവ് സുധീര്‍ സുരി കൊല്ലപ്പെട്ടു. അമൃത്സറില്‍ വെച്ചാണ് അദ്ദേഹത്തിനെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ശിവസേന നേതാക്കള്‍ അമൃത്സറിലെ ഒരു ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Read Also:ഉത്തരേന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്ന മന്ത്രിമാരെ ആദ്യം നിലക്ക് നിർത്തണം: വി.മുരളീധരൻ

 

ക്ഷേത്രപരിസരത്തെ ചവറ്റുകൊട്ടയില്‍ ഹിന്ദുദേവതകളുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ശിവസേന പ്രതിഷേധം സംഘടിപ്പിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്നും പൊടുന്നനെയെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അജ്ഞാത സംഘം ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമിയെന്ന് സംശയിക്കുന്നയാളെ നാട്ടുകാരും ശിവസേന നേതാക്കളും ചേര്‍ന്ന് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ശിവസേന നേതാവിനെ വെടിവെച്ച് കൊന്നത് പഞ്ചാബ് സര്‍ക്കാര്‍ മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണെന്ന് ബിജെപി ആരോപിച്ചു. പഞ്ചാബില്‍ ക്രമസമാധാനം തകര്‍ന്നെന്നും ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും ബിജെപി നേതാവ് തജീന്ദര്‍ സിംഗ് ബഗ്ഗ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button