MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

അന്നത്തെ മോഹൻലാലാണ് ഇന്നത്തെ ഫഹദ് ഫാസില്‍: വേണു

കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം ഫഹദ് ഫാസിലിനെ പഴയ മോഹന്‍ലാലിനോട് ഉപമിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. പഴയ സിനിമകളില്‍ മോഹന്‍ലാല്‍ പുറത്തെടുത്തിട്ടുള്ള നാച്ചുറലും റിയലിസ്റ്റിക്കുമായ അഭിനയം കണ്ട് അമ്പരന്നിട്ടുണ്ട്. ഇത്രയും വര്‍ഷത്തിനു ശേഷം അന്ന് മോഹന്‍ലാലില്‍ നിന്നും ലഭിച്ച അതിശയിപ്പിക്കുന്ന നിമിഷങ്ങളെ പിന്നീട് കാണാനായത് ഫഹദ് ഫാസിലിലൂടെയാണെന്ന് വേണു വ്യക്തമാക്കി.

മോഹന്‍ലാല്‍ ഒരു പെര്‍ഫോമറല്ലെന്നും അദ്ദേഹം തനിയെ കഥാപാത്രമായി മാറുകയാണെന്നും വേണു പറഞ്ഞു. എന്നാല്‍ അതിശയകരമായ ആ നിമിഷങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് ചിന്തിക്കുമ്പോഴാണ് ഫഹദ് ഫാസില്‍ വിസ്മയിപ്പിക്കുന്നതെന്ന് വേണു പറഞ്ഞു. മോഹന്‍ലാലിനൊപ്പം നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദശരഥം, സീസണ്‍, താഴ്വാരം, ചെങ്കോല്‍, മണിച്ചിത്രത്താഴ്, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്പിരിറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button