KeralaLatest NewsNews

ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം: പരാതി ലഭിച്ചിട്ടില്ലെന്ന് റയിൽവേ പോലീസ്, അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം നടത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർത്ഥിനിക്കാണ് കോട്ടയം എക്സ്പ്രസിൽ വച്ച് ദുരനുഭവം ഉണ്ടായത്.

സഹോദരിക്ക് അശ്ലീല ചേഷ്ടകൾ കാണിക്കുന്നത് ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലിൽ പകർത്തിയത്. വർക്കലയിൽ ആണ് ഇയാൾ ഇറങ്ങിപ്പോയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

എന്നാൽ, വർക്കല സ്റ്റേഷനിലോ ഒപ്പം യാത്ര ചെയ്ത ആളുകളോടോ ഈ പെൺകുട്ടികൾ ഈ പരാതി പറഞ്ഞിട്ടില്ല. കുട്ടികളുടെ നമ്പർ എടുത്ത് റെയിൽവേ പോലീസ് അവരുമായി സംസാരിച്ചു. ഈ ദൃശ്യങ്ങൾ അവരുടെ സുഹൃത്തുക്കൾ ഉൾപ്പെടുന്ന ​ഗ്രൂപ്പുകളിലേക്ക്, ഇയാളെ കണ്ടെത്താൻ വേണ്ടി വിദ്യാർത്ഥികൾ അയച്ചു കൊടുക്കുകയും ചെയ്തു. അതിന് ശേഷം ഇയാളെ കണ്ടെത്തുന്നതിന് മറ്റ് ​ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയുമുണ്ടായി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button