KeralaLatest NewsNews

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം.

താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്താണ് അപകടം ഉണ്ടായത്.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ  രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button