Latest NewsNewsIndia

ഉറങ്ങി കിടന്ന അമ്മയെയും ബന്ധുക്കളെയും വെട്ടി കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തി 17-കാരന്‍ : നാടിനെ ഞെട്ടിച്ച് സംഭവം

കുട്ടി ടെലിവിഷന് അടിമയാണെന്നും കുറ്റാന്വേഷണ പരിപാടികള്‍ സ്ഥിരമായി കണ്ടിരുന്നതായും പ്രദേശത്തുള്ളവര്‍ പറഞ്ഞു

അഗര്‍ത്തല: ഉറങ്ങി കിടന്ന കുടുംബാംഗങ്ങളെ കോടാലിയ്ക്ക് വെട്ടി കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തി 17-കാരന്‍. ത്രിപുരയിലെ ധലായ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ 17-കാരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രാത്രി ഉറങ്ങുകയായിരുന്ന മുത്തച്ഛനെയും അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെയും അമ്മായിയെയും പ്രതി കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ പിതാവ് വീട്ടിലെത്തുമ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

കുട്ടി ടെലിവിഷന് അടിമയാണെന്നും കുറ്റാന്വേഷണ പരിപാടികള്‍ സ്ഥിരമായി കണ്ടിരുന്നതായും പ്രദേശത്തുള്ളവര്‍ പറഞ്ഞു. ഇതാണോ കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം. കൊല നടന്ന ദിവസം രാത്രി വളരെ വൈകിയും വീട്ടില്‍ നിന്ന് പാട്ട് കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. കുട്ടി നേരത്തെ മോഷണം നടത്തിയിരുന്നതായും പ്രദേശവാസികള്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button