Latest NewsKeralaNews

‘ഞാനെഴുതിയതല്ല’; കത്ത് വ്യാജമെന്ന് മേയർ, പോലീസിൽ പരാതി നൽകാൻ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച സംഭവം പുറത്തായതോടെ വിവാദ കത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. മേയര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. കത്ത് താന്‍ തയ്യാറാക്കിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ നൽകിയ വിശദീകരണത്തിൽ പറയുന്നു. സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസ് നൽകാനിരിക്കുകയാണ് മേയർ. ആര്യ രാജേന്ദ്രൻ ഇന്ന് പൊലീസിൽ പരാതി നൽകും. കത്ത് വ്യാജമാണെന്ന് അവകാശപ്പെടുന്ന മേയർ സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകുക.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് ആണ് വിവാദങ്ങൾക്ക് തുടക്കം. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.

ഇത് കൂടാതെ, സമാന രീതിയിൽ പാർലമെന്ററി സെക്രട്ടറി ഡി.ആർ. അനിൽ അയച്ച കത്തും പുറത്തുവന്നിരുന്നു. സിപിഎമ്മിനെയും ഭരണസമിതിയെയും തിരിഞ്ഞു കൊത്തുകയാണ്. മേയറുടെ കത്ത് വ്യാജമാണെന്ന് പറയുമ്പോഴും, അനിലിന്റെ കത്തിൽ യാതൊരു വിശദീകരണം ഭരണസമിതി ഇതുവരെ നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button