KeralaLatest NewsIndia

കേന്ദ്രത്തോട് ഡൽഹിയിൽ പോയി ‘എന്‍റെ തൊഴില്‍ എവിടെ?’ എന്ന ചോദ്യം: കേരളത്തിൽ സഖാക്കൾക്ക് മാത്രം ജോലി!- സോഷ്യൽ മീഡിയ

തിരുവനന്തപുരം: തൊഴിലില്ലായ്മക്കെതിരെ ഡല്‍ഹിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് കോര്‍പറേഷനിൽ സഖാക്കളെ മാത്രം തിരുകിക്കയറ്റാൻ ശ്രമിച്ചതെന്ന് ആരോപണവുമായി സോഷ്യൽ മീഡിയ. മേയറുടെയും സിപിഎമ്മിന്‍റെയും ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്ന പരിഹാസം ആണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുള്ളത്. എന്നാൽ, മേയറുടെ കത്തുവിവാദം സംസ്ഥാന, പ്രാദേശിക നേതൃതലത്തിലാണ് പരിശോധിക്കേണ്ടതെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം.

അതേസമയം,  സൈബർ സഖാക്കൾ കത്ത് വ്യാജമാണെന്ന നിലപാടുമായാണ് രംഗത്തെത്തിയത്. ആകെ ഒരു പട്ടിപിടുത്തക്കാരന്റെ ഒഴിവു മാത്രമായിരുന്നു ഉള്ളതെന്നാണ് ചില സഖാക്കളുടെ വാദം. അതേസമയം, എന്‍റെ െതാഴില്‍ എവിടെ? ഈ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്െഎ വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തിയത്. അര്‍ഹരായ യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്നും നിയമനങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ചുവെന്നും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധമാര്‍ച്ചില്‍ വിമര്‍ശനം ഉയര്‍ത്തി.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സമരത്തില്‍ പങ്കെടുത്തിരുന്നു. അതിന്‍റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിന് പിന്നാലെയാണ് കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേയ്ക്ക് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ കത്തുനല്‍കിയെന്ന വിവാദം പുറത്തുവന്നത്. ഡല്‍ഹിയില്‍ തൊഴിലില്ലായ്മ ഉന്നയിച്ച് സമരം െചയ്ത മേയര്‍ നാട്ടില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് പരിഹസിച്ച് ട്രോളുകളും സജീവമായി. സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നുവെന്ന ആരോപണത്തെക്കുറിച്ച് ഏറ്റവും ഒടുവിലായി ചോദിച്ചപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button