KozhikodeLatest NewsKeralaNattuvarthaNews

വായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം : കോഴിക്കോട് 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ കാസർ​ഗോഡ് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ് പിടിയിലായത്

കോഴിക്കോട്: കോഴിക്കോട് വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കാസർ​ഗോഡ് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ് പിടിയിലായത്. സ്വർണം എട്ട് കഷണങ്ങളാക്കി വായിൽ ഒളിപ്പിച്ച് മാസ്ക് ധരിച്ചാണ് ഇയാൾ എത്തിയത്.

Read Also : സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെടുത്തു : റാ​ന്നി സ്വദേശി പിടിയിൽ

ഷാർജയിൽ നിന്നെത്തിയ ഇ‍യാൾ 233 ഗ്രാം സ്വർണം വായിൽ ഒളിപ്പിച്ചിരുന്നു. മാസ്ക് ധരിച്ച് കസ്റ്റംസ് പരിശോധനയെല്ലാം പൂർത്തിയാക്കി ഇയാൾ ഇറങ്ങുകയും ചെയ്തു. എന്നാൽ, ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്, പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read Also : ചരിത്രവിധി: മുന്നോക്ക സംവരണം തെറ്റല്ല, കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി

അതേസമയം, കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മറ്റു രണ്ട് യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടി. ഇവരിൽ ഒരാളെ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ പൊലീസും ഒരു യാത്രക്കാരനെ കസ്റ്റംസും ആണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button