KeralaLatest NewsNews

മ്യൂസിയത്തെ ആക്രമണം: മതില്‍ചാടി കടന്നത് വിവരിച്ച് പ്രതി

കാറില്‍ നിന്നുമിറങ്ങിയപ്പോള്‍ എതിരെ നടന്നുവന്ന സ്ത്രീയെ കണ്ടു. സ്ത്രീയെ ആക്രമിച്ച ശേഷം മ്യൂസിയത്തെ മതില്‍ ചാടി കടന്ന് അകത്തു കയറിയത് സന്തോഷ് തന്നെ വിവരിച്ചു

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സന്തോഷുമായി പൊലീസ് തെളിവെടുത്തു. സ്ത്രീയെ ആക്രമിക്കുന്നതിന് മുമ്പ് നഗരത്തില്‍ കറങ്ങി നടന്ന വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം നന്തന്‍കോട് നിര്‍ത്തിയ ശേഷമാണ് സന്തോഷ് കുറവന്‍കോണത്തേക്ക് നടന്നത്. കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ ശേഷം തിരിച്ച് നന്തന്‍കോടെത്തി. ഇവിടെ നിന്നും സര്‍ക്കാര്‍ ഇന്നോവ കാറെടുത്ത് വെള്ളയമ്പലം ചുറ്റി മ്യൂസിയം സ്റ്റേഷന് മുന്നിലൂടെ എല്‍എംഎസ് കോമ്പൗണ്ടിന് മുന്നിലെത്തി.

Read Also: സംസ്ഥാനത്ത് യുവതികളെ മറയാക്കി വന്‍ മയക്കുമരുന്ന് റാക്കറ്റ്

കാറില്‍ നിന്നുമിറങ്ങിയപ്പോള്‍ എതിരെ നടന്നുവന്ന സ്ത്രീയെ കണ്ടു. സ്ത്രീയെ ആക്രമിച്ച ശേഷം മ്യൂസിയത്തെ മതില്‍ ചാടി കടന്ന് അകത്തു കയറിയത് സന്തോഷ് തന്നെ വിവരിച്ചു. പിന്നാലെയോടിയ സ്ത്രീ സെക്യൂരിറ്റിയെ വിളിച്ചപ്പോള്‍ ഒളിച്ചിരുന്ന സ്ഥലവും പ്രതി കാണിച്ചുകൊടുത്തു. വീണ്ടും മതില്‍ ചാടി പുറത്തു കടന്ന സന്തോഷ് കാറെടുത്ത് മലയിന്‍കീഴിലെ വീട്ടിലേക്ക് പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button