Latest NewsIndia

മന്ത്രി സത്യേന്ദർ ജെയിനും മുൻ ഡൽഹി ജയിൽ മേധാവി സന്ദീപ് ഗോയലും നിരന്തരം ഭീഷണിപ്പെടുത്തുന്നു: ആം ആദ്മിക്കെതിരെ സുകേഷ്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ (എഎപി) സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, ജയിലിൽ കഴിയുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് വീണ്ടും കത്തെഴുതി. സമ്മർദ്ദവും ഭീഷണിയും വളരെയധികം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും എഎപിയെക്കുറിച്ചുള്ള സത്യം പുറത്തു വരുന്നതിനുമുൻപ് ഏതെങ്കിലും അനാവശ്യ സംഭവങ്ങൾ നടന്നേക്കാമെന്നും അടിയന്തര സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിൽ പറയുന്നു.

എഎപിയ്ക്ക് കോടിക്കണക്കിനു രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിനു പിന്നാലെ, ഡൽഹി മന്ത്രി സത്യേന്ദർ ജെയിനും മുൻ ഡൽഹി ജയിൽ മേധാവി സന്ദീപ് ഗോയലും തന്നെ ഭീഷണിപ്പെടുത്തിയെന്ന് സുകേഷ് ആരോപിച്ചിരുന്നു. തന്റെ ആരോപണത്തിന് തെളിവ് നൽകാൻ തയാറാണെന്ന് സുകേഷ് പറഞ്ഞു. ‘‘സത്യം പുറത്തുവരണം. കാരണം എനിക്ക് ഇനി അത് ള്ളിൽ സൂക്ഷിക്കാൻ കഴിയില്ല. ഞാൻ പീഡിപ്പിക്കപ്പെടുന്നു. അവരെയും അവരുടെ സർക്കാരിനെയും തുറന്നുകാട്ടണം. ജയിലിൽ പോലും അവർ ഉന്നതതല അഴിമതിയിൽ ഏർപ്പെടുന്നുവെന്ന് കാണിക്കണം’’– സുകേഷ് പറഞ്ഞു.

തനിക്ക് ദക്ഷിണേന്ത്യയിൽ സുപ്രധാന പാർട്ടി സ്ഥാനവും രാജ്യസഭാ നോമിനേഷനും വാഗ്ദാനം ചെയ്തതിന് എഎപിക്ക് 50 കോടി രൂപ നൽകിയതെന്നാണ് സുകേഷിന്റെ ആരോപണം. സത്യേന്ദർ ജെയിൻ, തന്നെ പലതവണ തിഹാർ ജയിലിൽ സന്ദർശിച്ചിട്ടുണ്ടെന്നും പ്രതിമാസം 2 കോടി രൂപ ആവശ്യപ്പെട്ടിരുന്നതായും സുകേഷ് അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button