KeralaLatest NewsIndiaInternational

തടവിലായ ഇന്ത്യക്കാരെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നൈജീരിയ, വിസ്മയയുടെ സഹോദരനടക്കമുള്ളവരുടെ ആരോഗ്യ നില മോശം

ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരുടെ ആരോഗ്യനില വഷളാകുന്നുവെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയുള്ള വിഡിയോ പുറത്തുവന്നു. മലയാളികൾ ഉൾപ്പെടെയുള്ള പലർക്കും പല തവണ ടൈഫോയിഡും മലേറിയയും ബാധിച്ചിട്ടുണ്ട്. കപ്പൽ നൈജീരിയൻ സൈന്യത്തിനൊപ്പം പോകണമെന്നാണ് ഗിനിയുടെ നിർദേശം.

സൈന്യം കപ്പലിനടുത്തേക്ക് നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, തടവിലായ ഇന്ത്യക്കാരെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് നൈജീരിയ. എക്വിറ്റോറിയൽ ഗിനിയും കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറാൻ ശ്രമിക്കുകയാണ്. ചരക്ക് കപ്പലിന് സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് നീക്കം വൈകിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.

വിസ്മയയുടെ സഹോദരനുൾപ്പെടെയുള്ള മലയാളികളടക്കം ജീവനക്കാരുള്ള കപ്പലിന് സമീപം നൈജീരിയൻ നാവികസേന നിലയുറപ്പിച്ചിരിക്കുകയാണ്. ആശയവിനിമയം എത്ര സമയം സാധ്യമാകുമെന്ന ആശങ്കയുണ്ടെന്നും അടിയന്തര സഹായം വേണമെന്നും തടവിലായ നാവികർ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button