KeralaLatest NewsIndiaInternational

സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞ് കേന്ദ്ര സർക്കാർ: സംഘത്തിലെ 15 പേരെ ഹോട്ടലിലേക്ക് മാറ്റി

ന്യൂഡൽഹി : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു കേന്ദ്ര സർക്കാർ. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ചീഫ് ഓഫീസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു. കപ്പലിലെ ജീവനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള 15 പേരെ ഹോട്ടലിലേക്കു മാറ്റിയതായാണ് വിവരം. ഇത് സനുവിന്റെ ഭാര്യ സ്ഥിരീകരിച്ചു.

സർക്കാർ ഇടപെടൽ നിമിത്തം തന്നെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടഞ്ഞതായി സനു ജോസും ചില മാധ്യമങ്ങളോട് വെളിപ്പെടുത്തി. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും എംബസിയും ഫലപ്രദമായി ഇടപെട്ടു. നാട്ടിലെത്തിയാൽ മാത്രമേ സമാധാനമാകൂവെന്നും സനു പറഞ്ഞു. സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരം.

എന്നാൽ ഈ നീക്കമാണ് തടഞ്ഞിരിക്കുന്നത്. മറ്റുള്ളവരെയും ഉടൻ നൈജീരിയയ്ക്ക് കൈമാറുമെന്നും സൂചനയുണ്ടായിരുന്നു. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ് തടവിലാക്കപ്പെട്ട 26 നാവികരിൽ ഉള്ളത്. തടവിലാക്കി 3 മാസം പിന്നിട്ടതോടെ ആരോഗ്യപ്രശ്നങ്ങളും സമ്മർദവുംമൂലം സംഘത്തിൽ പലരും അവശരായിരുന്നു. രക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിഡിയോകളും ഇന്നലെ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button