KeralaLatest NewsNews

സിംഗിൾ ഡ്യൂട്ടി പരിഷ്കരണം: പാറശാല ഡിപ്പോയുടെ വരുമാനത്തിൽ വൻ വർധനയെന്ന് കെ.എസ്.ആർ.ടി.സി

കൊച്ചി: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതോടെ വരുമാനത്തിൽ വൻ വർധനയെന്ന് കെ.എസ്.ആർ.ടി.സി. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയ പാറശാല ഡിപ്പോയുടെ വരുമാനത്തിൽ ദിവസേന 80,000-90,000 രൂപ വരെ വർധിച്ചതായി കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് കെ.എസ്.ആർ.ടി.സി ഹെെക്കോടതിയിൽ വിശദീകരണം നൽകിയത്.

പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ മാത്രം നടപ്പിലാക്കിയ പരിഷ്കരണം അടുത്ത ഘട്ടത്തിൽ മറ്റു ഡിപ്പോകളിലേക്കും നടപ്പിലാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയത് സർക്കാർ നിർദേശ പ്രകാരമാണെന്നും ഇതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെ.എസ്.ആർ.ടി.സി കോടതിയിൽ അറിയിച്ചു. ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ആണ് നടപ്പിലാക്കിയത്.

എട്ട് ഡിപ്പോകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്‌മെന്റ് പിന്നീട് പിന്മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button