Latest NewsNews

ലാവ ബ്ലെയ്സ്: ഇനി എല്ലാ ഇന്ത്യൻ 5ജി ബാൻഡുകളും ലഭിക്കും

6.51 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്

രാജ്യത്ത് 5ജി സേവനം ആരംഭിച്ചതോടെ പുതിയ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലാവ. എല്ലാ 5ജി ബാൻഡുകളും ലഭിക്കുന്ന ലാവ ബ്ലെയ്സ് സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.51 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 4 ജിബി റാം പ്ലസ് 3 ജിബി വെർച്വൽ റാം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 128 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ് നൽകിയിട്ടുള്ളത്.

Also Read: വിമുക്ത ഭടന്മാരായ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം: 15 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ നൽകിയിട്ടുണ്ട്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. എന്നാൽ, ഫോണിൽ 4കെ വീഡിയോ പകർത്താൻ സാധിക്കുകയില്ല. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 10,000 രൂപയ്ക്ക് താഴെയാണ് ലാവ ബ്ലെയ്സ് സ്മാർട്ട്ഫോണുകളുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button