AlappuzhaKeralaNattuvarthaLatest NewsNews

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം : പിന്നാലെ ഒളിവിൽ പോയ അധ്യാപകൻ കന്യാകുമാരിയിൽ അറസ്റ്റിൽ

ആലപ്പുഴ കളർകോട് സ്കൂളിലെ അധ്യാപകൻ സജിത്താണ് പിടിയിലായത്

ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ ഒളിവിൽ പോയ അധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ കളർകോട് സ്കൂളിലെ അധ്യാപകൻ സജിത്താണ് പിടിയിലായത്. കന്യാകുമാരിയില് നിന്നാണ് സജിത്തിനെ പൊലീസ് പിടികൂടിയത്. ഇതിനു മുമ്പും ഇത്തരം കേസുകളിൽ നടപടി നേരിട്ടയാളാണ് ഇയാളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ യുപി സ്കൂൾ വിദ്യാർത്ഥിനി മാതാപിതാക്കളോട് പരാതി പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തു വന്നത്. രണ്ടാഴ്ച മുമ്പായിരുന്നു പരാതി ഉയർന്നത്. തൊട്ടുപിന്നാലെ ഇയാൾ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍, പൊലീസിനെ അറിയിക്കാതെ വിവരം മറച്ചുവെക്കാനാണ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രമിച്ചത്. ഇതിനിടെ കൂടുതല്‍ കുട്ടികള്‍ അധ്യാപകനെതിരെ സമാന പരാതിയുമായി മുന്നോട്ട് വന്നതോടെ രക്ഷാകര്‍ത്താക്കള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.

Read Also : 16 കാരനെ പീഡിപ്പിച്ചത് ഭർത്താവുമായി വേർപെട്ടു കഴിയുന്ന ട്യൂഷൻ ടീച്ചർ, കുട്ടിയുടെ മെഡിക്കൽ പരിശോധന കഴിഞ്ഞു

ഒരു രക്ഷകര്‍ത്താവ് ഒടുവില്‍ നാല് ദിവസം മുമ്പ് നൽകിയ പരാതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് ശേഷമാണ് അധികൃതർ അധ്യപകനെ സസ്പെൻഡ് ചെയ്യുന്നതും. കന്യാകുമാരിയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സജിത്തിനെ അവിടുത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന്, പോക്സോ കേസിലും ഉള്‍പ്പെട്ട വ്യക്തിയാണെന്ന് അറിഞ്ഞതോടെ ആലപ്പുഴ പൊലീസിനെ വിവരം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button