PathanamthittaKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ അ​സം ബ​രു​വ​പ്പാ​ര മം​ഗ​ലോ​ഡി ജി​ല്ല​യി​ൽ ഫാ​ജി​ൽ ഫ​ജ​ൽ ഹ​ഖ്, ഡ​റാ​ങ്ക് സ്വ​ദേ​ശി അ​ൽ​ത്താ​ബ് അ​ലി എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്

തി​രു​വ​ല്ല: ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ അ​സം ബ​രു​വ​പ്പാ​ര മം​ഗ​ലോ​ഡി ജി​ല്ല​യി​ൽ ഫാ​ജി​ൽ ഫ​ജ​ൽ ഹ​ഖ്, ഡ​റാ​ങ്ക് സ്വ​ദേ​ശി അ​ൽ​ത്താ​ബ് അ​ലി എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്. ഷാ​ഡോ പൊലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാണ് കഞ്ചാവ് പി​ടി​കൂ​ടി​യ​ത്.

കു​റ്റൂ​രി​ൽ നി​ന്നും 650 ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് അ​ഞ്ചു ഗ്രാ​മി​ന്റെ​യും 10 ഗ്രാ​മി​ന്റെ​യും ചെ​റു പൊ​തി​ക​ളി​ലാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​.

Read Also : യു​വാ​ക്ക​ളെ ചി​ല്ലു​കു​പ്പി പൊ​ട്ടി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു : പ്രതി അറസ്റ്റിൽ

പ്ര​തി​ക​ളി​ൽ നി​ന്നും നി​ര​വ​ധി എ​ടി​എം കാ​ർ​ഡു​ക​ളും പ​ണ​വും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ കൂ​ടാ​തെ, മ​റ്റ് അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി സം​ഘ​ങ്ങളും ഇ​ത്ത​ര​ത്തി​ൽ തി​രു​വ​ല്ല കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​വും ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button