KeralaLatest NewsNews

‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ല, ആര്‍.എസ്.എസുകാരന്‍ വെടിയുതിർത്താണ്; അബ്‍ദു റബ്ബ്

മലപ്പുറം: ആര്‍.എസ്.എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കല്‍പ്പിച്ചിട്ടുണ്ടോയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ ‍അബ്‍ദു റബ്ബ്.

‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍.എസ്.എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്‍ദു റബ്ബ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കെ സുധാകരന്‍റെ പേര് പറഞ്ഞില്ലെങ്കിലും ആര്‍എസ്എസ്  ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവന വലിയ വിവാദമായതോടെയാണ് അബ്‍ദു റബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം 

RSS ൻ്റെ മൗലികാവകാശങ്ങൾക്കു

വേണ്ടി ശബ്ദിക്കാൻ,

RSS ൻ്റെ ശാഖകൾക്കു സംരക്ഷണം

നൽകാൻ..

RSS എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്കു

വില കൽപ്പിച്ചിട്ടുണ്ടോ..!

മത ന്യൂനപക്ഷങ്ങൾക്കും,

മർദ്ദിത പീഢിത വിഭാഗങ്ങൾക്കും

ജീവിക്കാനും, വിശ്വസിക്കാനും,

ആരാധിക്കാനും,

പ്രബോധനം ചെയ്യാനും

ഇഷ്ടഭക്ഷണം കഴിക്കാനും വരെ

ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും, അവരെ

ഉൻമൂലനം ചെയ്യാൻ

പദ്ധതിയിടുകയും ചെയ്യുന്ന

RSS നെ സംരക്ഷിക്കേണ്ട

ബാധ്യത ആർക്കാണ്.

RSS അന്നും, ഇന്നും RSS

തന്നെയാണ്.

‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ്

പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല.

RSS കാരൻ വെടിയുതിർത്തിട്ടാണ്.

അതെങ്കിലും മറക്കാതിരുന്നു കൂടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button