Latest NewsKeralaInternational

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നാളെ സർജറി

ബർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സ ആരംഭിച്ചു. ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ അദ്ദേഹത്തെ നാളെ സർജറിക്ക് വിധേയനാക്കും. . ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ ലേസർ സർജറിക്കാണ് മുൻ മുഖ്യമന്ത്രി വിധേയനാകുക. ചികിത്സ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരുമെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ജർമനിയിലേക്ക് പോകും മുമ്പ് തൻറെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് പോയിരുന്നു. നേരത്തെ ഉമ്മൻ ചാണ്ടിയുടെ ആരോ​ഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതേത്തുടർന്ന് പുതുപ്പള്ളിയിലെ നാട്ടുകാർ ആകെ വിഷമത്തിലായിരുന്നു.

വിദ​ഗ്ധ ചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസം നിൽക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. 31-ാം തിയതിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ 79-ാം പിറന്നാൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി ആശംസ അറിയിച്ചിരുന്നു.

ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഷാളണിയിച്ച് ആശംസ അറിയിച്ച ശേഷമാണ് മടങ്ങിയത്. നേരത്തെ അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭവനം ഉമ്മൻ ചാണ്ടി സന്ദർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button