Latest NewsNewsIndia

നീരവ് മോദിയ്ക്ക് തിരിച്ചടി: ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബ്രിട്ടീഷ് കോടതി തള്ളി

ന്യൂഡൽഹി: വ്യവസായി നീരവ് മോദിയ്ക്ക് തിരിച്ചടി. പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വ്യവസായി നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് നീരവ് മോദി സമർപ്പിച്ച ഹർജിയാണ് ബ്രിട്ടീഷ് കോടതി തള്ളിയത്.

Read Also: എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണവും സംരഭകത്വവും വളർത്താൻ അനുകൂല സാഹചര്യമൊരുക്കും: മന്ത്രി ഡോ.ആർ ബിന്ദു

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പിലെ മുഖ്യപ്രതിയാണ് നീരവ് മോദി. പിഎൻബി അഴിമതി പുറത്തുവരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ അദ്ദേഹം ഇന്ത്യ വിടുകയായിരുന്നു. നീരവ് മോദി ഇപ്പോൾ തെക്ക്-കിഴക്കൻ ലണ്ടനിലെ വാൻഡ്‌സ്വർത്ത് ജയിലിലാണ് നിലവിൽ നീരവ് മോദി കഴിയുന്നത്.

ഇന്ത്യ ഒരു വിദേശ സൗഹൃദ ശക്തിയാണെന്നാണ് വിലയിരുത്തി. കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ ബാധ്യതകൾ യുകെ പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മുംബൈയിലെ ആർതർ റോഡ് ജയിലിൽ നീരവ് മോദിക്ക് മതിയായ വൈദ്യസഹായം നൽകുമെന്ന് ഇന്ത്യൻ സർക്കാരിന്റെ ഉറപ്പിൽ സംശയിക്കരുതെന്നും കോടതി അറിയിച്ചു.

Read Also: എൻഡോസൾഫാൻ പുനരധിവാസം: 55 വീടുകൾ 30നകം കൈമാറ്റത്തിന് സജ്ജമാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button