KeralaLatest News

പഴയ മൂത്രം ബക്കറ്റിലെടുത്ത് അതില്‍ കാലിട്ട് ഇരിക്കും, തലയിൽ മസാജ് ചെയ്യും: പ്രമുഖരും ഇത് ചെയ്യുന്നെന്ന് കൊല്ലം തുളസി

കൊല്ലം: മലയാള സീരിയല്‍ സിനിമാ രംഗത്തെ സജീവ സാന്നിധ്യമായ കൊല്ലം തുളസിയെന്ന തുളസീധരന്‍ നായര്‍ വീണ്ടും യൂറിൻ തെറാപ്പിയെ കുറിച്ച് പറഞ്ഞ് രംഗത്ത്. താൻ മാത്രമല്ല, പല പ്രമുഖരും യൂറിൻ തെറാപ്പി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ യൂറിൻ തെറാപ്പിയെക്കുറിച്ചു പറഞ്ഞത് ഏറെ വിവാദങ്ങളും വിമാര്‍ശനങ്ങളും സൃഷ്ടിച്ചിരുന്നു. താന്‍ യൂറിന്‍ തെറാപ്പി ചെയ്യുന്നുണ്ടെന്നും തനിക്ക് നല്ല ഫലം കിട്ടിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ വാദത്തോട് അടിസ്ഥാന പരമായി യോജിക്കാനാവില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, മാസ്റ്റര്‍ ബിന്‍ എന്ന ചാനലില്‍ കൊല്ലം തുളസി നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വീണ്ടും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്. താന്‍ മാത്രമല്ല, മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഈ തെറാപ്പി ചെയ്യുന്നുണ്ട്. എന്നാല്‍ പുറത്ത് പറയാന്‍ അവര്‍ക്ക് മടിയാണ്. എനിക്ക് ഒരുപാട് രോഗങ്ങള്‍ ഉള്ള ഒരാളാണ്. എനിക്ക് ക്യാന്‍സര്‍ വന്നിട്ടുണ്ട്, ന്യുറോപതി ഉണ്ട്, എന്റെ വലതു കണ്ണിന് കാഴ്ചയില്ല, ചെറിയ വിറയലുണ്ട്, കൈ കാലുകള്‍ക്ക് ശേഷി കുറവുണ്ട്. അങ്ങനെ ഒരുപാട് അസുഖങ്ങള്‍ ഉണ്ട്. പക്ഷെ അതിനെയെല്ലാം ഞാന്‍ ഇപ്പോള്‍ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്.

ശരീരത്തില്‍ ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് മൂത്രം പുരട്ടി മസാജ് ചെയ്യും. തലയില്‍ എണ്ണയ്ക്കു പകരം മൂത്രം പുരട്ടി മസാജ് ചെയ്യും. മറ്റുള്ളവര്‍ക്ക് ഇതുപോലൊക്കെ ആകുമോ എന്നറിയില്ല.പക്ഷേ എനിക്ക് ഇങ്ങനെയുള്ള ഗുണങ്ങള്‍ ഉണ്ടായി. ഞാന്‍ ആറ് മാസമായിട്ട് ഒരു തെറാപ്പി ചെയ്യുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിയും അവജ്ഞയും പുച്ഛമോക്കെ തോന്നാം.

യൂറിന്‍ തെറാപ്പി എന്ന് പറഞ്ഞാല്‍ സ്വന്തം മൂത്രം കുടിക്കുക. സാക്ഷാല്‍ പരമശിവന്‍ പോലും ഇത് ചെയ്തിട്ടുണ്ട്,  ബൈബിളിലും ഖുറാനിലും ഒക്കെ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. മൂത്രം ശുദ്ധമായ ജലമാണ്. ഇത് കുടിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രതിരോധ ശേഷി ലഭിക്കും. രോഗ നിവാരണത്തിനും നല്ലതാണ്. എനിക്ക് ആറു മാസം കൊണ്ട് നല്ല മാറ്റമുണ്ടായിട്ടുണ്ട്. സ്വന്തം തന്നെയാണ് കുടിക്കുന്നത്. അന്യന്റെ അല്ല, ഞാന്‍ എന്റെ കാലിന്റെ അസുഖം മാറ്റാന്‍ പഴയ മൂത്രം ബക്കറ്റില്‍ എടുത്ത് അതില്‍ കാലിട്ട് ഇരിക്കാറുണ്ട്. ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്. ഇത് നിങ്ങളെ പ്രേരിപ്പിക്കാന്‍ പറയുന്നതല്ല. എന്റെ അനുഭവമാണെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button