PathanamthittaKeralaNattuvarthaNews

അഞ്ചുവർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി : കണ്ടെത്തിയത് മറ്റൊരു യുവാവിനൊപ്പം താമസിക്കവെ

ക​ന്യാ​കു​മാ​രി കു​ള​ച്ച​ൽ സ്വ​ദേ​ശി ജോ​ൺ​സ‍ന്റെ ഭാ​ര്യ ക്രി​സ്റ്റീ​നാ​ളിനെ (26) ആണ് കണ്ടെത്തിയത്

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് അ​ഞ്ചു​വ​ർ​ഷ​ത്തി​നു മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. ക​ന്യാ​കു​മാ​രി കു​ള​ച്ച​ൽ സ്വ​ദേ​ശി ജോ​ൺ​സ‍ന്റെ ഭാ​ര്യ ക്രി​സ്റ്റീ​നാ​ളിനെ (26) ആണ് കണ്ടെത്തിയത്.

Read Also : ഉപയോക്താക്കൾക്ക് സന്തോഷവാർത്ത, യൂട്യൂബ് ഷോർട്സുകൾ ഇനി ടിവിയിലും കാണാൻ അവസരം

ആ​റ​ന്മു​ള തെ​ക്കേ മ​ല​യി​ൽ കു​ട്ടി​ക​ളു​മാ​യി​ താ​മ​സി​ക്കു​മ്പോ​ൾ 2017 ജൂ​ലൈ മാ​സം മുതലാണ് ഇവരെ കാ​ണാ​താ​യ​ത്. ആദ്യം ബം​ഗ​ളൂ​രു​വി​ൽ ഒ​രു വ​ർ​ഷം ഹോം ​ന​ഴ്സ് ആ​യി ജോ​ലി നോ​ക്കി. പിന്നീട് കോ​ട്ട​യ​ത്ത് എ​ത്തിയ യുവതി ഒ​രു യു​വാ​വി​നോ​ടൊ​പ്പം മ​റ്റൊ​രു പേ​രി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഡി​വൈ.​എ​സ്.​പി കെ. ​ന​ന്ദ​കു​മാ​റി‍ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​റ​ന്മു​ള സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി.​കെ. മ​നോ​ജ്, എ​സ്.​ഐ. ഹ​രീ​ന്ദ്ര​ൻ നാ​യ​ർ, എ.​എ​സ്.​ഐ സ​ജീ​ഫ് ഖാ​ൻ, എ​സ്.​സി.​പി.​ഒ സ​ലീം, സി.​പി. ലേ​ഖ എ​ന്നി​വ​രാ​ണ് അന്വേഷണം നടത്തിയത്. യുവതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button