ThiruvananthapuramLatest NewsKeralaNattuvarthaNews

കമലേശ്വരത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രമണം: സ്കൂളിന് മുന്‍പില്‍ വെച്ച് വെട്ടി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അഫ്‍സലെന്ന യുവാവിനെ ആണ് വെട്ടി പരിക്കേൽപ്പിച്ചത്

തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിനെ സ്കൂളിന് മുന്‍പില്‍ വെച്ച് ഒരു സംഘം വെട്ടിപരിക്കേൽപ്പിച്ചു. അഫ്‍സലെന്ന യുവാവിനെ ആണ് വെട്ടി പരിക്കേൽപ്പിച്ചത്.

Read Also : സ്കോഡ: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കും

കമലേശ്വരം ഹയർ സെക്കന്‍ററി സ്കൂളിലിന് മുന്നില്‍ വെച്ച് ഇന്നലെയായിരുന്നു ആക്രമണം നടന്നത്. യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പക്കുന്ന സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നു.

Read Also : വിപണിയിലെ താരമാകാൻ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

സംഭവവുമായി ബന്ധപ്പെട്ട് അഫ്സലിനെ ആക്രമിച്ച രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൂര്യ, സുധീഷ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മറ്റൊരു പ്രതിയായ അശ്വന്‍റെ സഹോദരന്‍റെ വാഹനാപകടവുമായുള്ള വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അശ്വിൻ ഉൾപ്പെട ആറ് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button