KeralaLatest NewsNews

ജോണി വാക്കർ കുപ്പിയിൽ സ്വര്‍ണ്ണക്കടത്ത്: 73 പവൻ സ്വര്‍ണ്ണം പിടികൂടി 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട. ജോണി വാക്കർ ബ്ലാക്ക് ലേബൽ മദ്യകുപ്പിയിൽ കടത്തിയ 73 പവൻ സ്വർണ്ണമാണ് പിടികൂടിയത്.

സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയിൽ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ദുബായിൽനിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.

നെടുമ്പാശേരി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ സ്വര്‍ണ്ണക്കടത്ത് തടയുന്നതിനുള്ള പരിശോധനകൾ കസ്റ്റംസ് കർശനമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button