Latest NewsNewsIndia

രാജീവ്‌ ഗാന്ധി വധക്കേസ്: പ്രതി നളിനിക്ക് 31 വര്‍ഷത്തിനു ശേഷം മോചനം, 6 പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: രാജീവ്‌ഗാന്ധി വധക്കേസില്‍ നളിനി ഉള്‍പ്പടെയുള്ള 6 പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്. നളിനി, ശ്രീഹർ, ആര്‍.പി രവിചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്.

ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് നളിനിക്ക് ജയില്‍ മോചനത്തിന് വഴി തുറന്നിരിക്കുന്നത്.

ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെയാണ് കോടതി ജയിൽ മോചിതരാക്കുന്നത്. മെയ് 17ന് കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളനെ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. പേരറിവാളൻ കേസിലെ വിധി ഇവർക്കും ബാധകമെന്നു കോടതി വ്യക്തമാക്കി.

ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button