KollamLatest NewsKeralaNattuvarthaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : കന്യാകുമാരി സ്വദേശി അറസ്റ്റിൽ

കന്യാകുമാരി കല്‍ക്കുളം സ്വദേശി വിനോദ് (32) ആണ് അറസ്റ്റിലായത്

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കന്യാകുമാരി സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കല്‍ക്കുളം സ്വദേശി വിനോദ് (32) ആണ് അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോകുംവഴിയാണ് അതിക്രമം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : കത്ത് വിവാദം: മേയർ ആര്യാ രാജേന്ദ്രന്റെയും ആനാവൂർ നാഗപ്പന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, എം.ജി. അനില്‍, സി.പി.ഒ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button