Latest NewsNewsIndia

തെലങ്കാനയിൽ 9500 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

ഹൈദരാബാദ്: തെലങ്കാനയിൽ 9500 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമഗുണ്ഡം ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ആർഎഫ്സിഎൽ) പ്ലാന്റിൽ അദ്ദേഹം സന്ദർശനം നടത്തുകയും ചെയ്തു. ലോകമാകെ കോവിഡ് മഹാമാരിയെ നേരിടുകയാണെന്നും യുദ്ധത്താലും സൈനിക നടപടികളാലുമുള്ള ദുഷ്‌കര സാഹചര്യങ്ങൾ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെല്ലാമിടയിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള ദിശയിലേക്കു മുന്നേറുകയാണെന്നാണ് വിദഗ്ധർ പ്രവചിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ‘അമ്മ എപ്പുഴും അമ്പലത്തിൽ പോകും, അച്ഛന്‍ ആരുടെ വിശ്വാസത്തേയും എതിര്‍ക്കില്ല’: വിനീത് ശ്രീനിവാസൻ

കഴിഞ്ഞ 8 വർഷമായി പ്രവൃത്തി ചെയ്യുന്നതിനുള്ള ഇന്ത്യയുടെ സമീപനം മാറി. ഈ 8 വർഷത്തിനുള്ളിൽ ഭരണത്തിന്റെ ചിന്താഗതിയും സമീപനവും പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. അടിസ്ഥാനസൗകര്യം, ഗവൺമെന്റ് പ്രക്രിയകൾ, വ്യവസായ നടത്തിപ്പ് സുഗമമാക്കൽ, വികസനത്വരയുള്ള ഇന്ത്യൻ സമൂഹത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടുള്ള പരിവർത്തനങ്ങൾ എന്നിവയിൽ ഇത് കാണാൻ കഴിയും.

പുതിയ ഇന്ത്യ ലോകത്തിന് മുന്നിൽ അതിനെ സ്വയം അവതരിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെയും വികസനത്വരയോടെയുമാണ്. വർഷത്തിൽ 365 ദിവസവും രാജ്യത്തു നടക്കുന്ന തുടർച്ചയായ ദൗത്യമാണ് വികസനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎമ്മുകാരെ കാണുമ്പോൾ‍ വാലാട്ടുന്നവരായി പോലീസ് തരംതാണു’: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button