Latest NewsNewsBusiness

വാരണാസിയിലെ യാത്രക്കാർക്ക് തുണയാകാൻ ഹൈഡ്രജൻ ജലയാനങ്ങൾ നിർമ്മിക്കാനൊരുങ്ങി കൊച്ചി കപ്പൽ നിർമ്മാണശാല

മലിനീകരണ പ്രശ്നങ്ങൾ ഒട്ടുമില്ല എന്നത് തന്നെയാണ് ഇത്തരം യാനങ്ങളെ വ്യത്യസ്ഥമാക്കുന്നത്

വാരണാസിയിലെ ജലയാത്രകൾ കൂടുതൽ സുഗമമാക്കാനൊരുങ്ങി കൊച്ചി കപ്പൽ നിർമ്മാണശാല. റിപ്പോർട്ടുകൾ പ്രകാരം, ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി ഹൈഡ്രജൻ ജലയാനങ്ങൾ കൊച്ചി കപ്പൽ നിർമ്മാണശാല ഉടൻ നിർമ്മിച്ച് നൽകും. പുതിയ ജലയാനങ്ങൾ എത്തുന്നതോടെ, രാജ്യത്തിന്റെ ആത്മീയ നഗരമായ വാരണാസിയിലുള്ള യാത്രക്കാർക്ക് തുണയാകും. 6 കറ്റാമറൻ യാനങ്ങളാണ് കൊച്ചിയിൽ നിർമ്മിക്കുക. ഉത്തർപ്രദേശിനു പുറമേ, ആസാമിന് വേണ്ടിയും രണ്ട് യാനങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ യാനങ്ങളിൽ ഒരേസമയം 100 പേർക്കാണ് സഞ്ചരിക്കാൻ കഴിയുക. ഇവയുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം.

ഹൈഡ്രജൻ ബാറ്ററികൾ ഉപയോഗിക്കുന്നതിനാൽ, അതിവേഗത്തിൽ തന്നെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ, അടിയന്തര ഘട്ടത്തിൽ മാത്രം ഡീസൽ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും. പുഴകളിലും സർവീസ് നടത്താൻ സാധിക്കുന്നതാണ്. മലിനീകരണ പ്രശ്നങ്ങൾ ഒട്ടുമില്ല എന്നത് തന്നെയാണ് ഇത്തരം യാനങ്ങളെ വ്യത്യസ്ഥമാക്കുന്നത്. ഇന്ത്യൻ ഷിപ്പിംഗ് രജിസ്ട്രാർ മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രകൾ നടത്തുക. കാഴ്ചകൾ വിശാലമായി കാണാനുളള പ്രത്യേക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button