ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പോലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ വ്യാപകമായ സംഘര്‍ഷമുണ്ടായിരുന്നു. പ്രവർത്തകർ ബാരിക്കേഡുകള്‍ മറിച്ചിടുകയും പോലീസിനുനേരെ കല്ലെറിയുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതിനെ തുടർന്ന് കെഎസ്‌യു പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button