Latest NewsKeralaIndia

ആപ്പ് സർക്കാരിന്റെ മദ്യലൈസന്‍സ് അഴിമതി: മലയാളി ബിസിനസുകാരന്‍ വിജയ് നായർ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി സര്‍ക്കാരിന്റെ മദ്യലൈസന്‍സ് അഴിമതിക്കേസില്‍ മലയാളി ബിസിനസുകാരന്‍ വിജയ് നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസില്‍ സിബിഐയും വിജയ് നായരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കസ്റ്റഡിയിലിരിക്കെ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാന്‍ ഇരിക്കുമ്പോഴാണ് ഇഡി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയം നടപ്പാക്കുന്നതില്‍ ക്രമക്കേടുണ്ടന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഫ് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദത്തിന് പിന്നാലെ മദ്യനയം പിന്‍വലിച്ചിരുന്നു. മുബൈ ആസ്ഥാനമായുള്ള ഒഎംഎല്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ സിഇഒയായ വിജയ് നായര്‍ എഎപി കമ്യൂണിക്കേഷന്‍ വിഭാഗം മേധവിയാണ്.

ഹൈദരാബാദില്‍ നിന്നുള്ള വ്യവസായി അഭിഷേക് ബോയിന്‍പള്ളിക്കൊപ്പമാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. ഇരുവരും ജയിലിലാണ്. ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button