News

പീഡനക്കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ

കിളിയന്തറ സ്വദേശി തേങ്ങാട്ടുപറമ്പിൽ മനാഫിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്

ഇരിട്ടി: പീഡനക്കേസിൽ ജയിലിൽനിന്നിറങ്ങിയ പ്രതി പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ. കിളിയന്തറ സ്വദേശി തേങ്ങാട്ടുപറമ്പിൽ മനാഫിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടി എസ്.ഐ എം.പി. ഷാജി ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : ‘ശിശു സൗഹാർദ്ദ സംസ്ഥാനമെന്നാണ് പേരെങ്കിലും പലപ്പോഴും നടക്കുന്നത് ശിശു ദ്രോഹപരമായ കാര്യങ്ങൾ’: അഞ്ജു പാർവതി പ്രഭീഷ്

സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2020-ൽ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന ഇയാൾ പുറത്തിറങ്ങിയശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Also : കേരളം സാമ്പത്തിക പ്രതിസന്ധിയില്‍, കേന്ദ്ര സഹായം തേടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍: 4060 കോടി രൂപ ഉടന്‍ ആവശ്യം

പെൺകുട്ടിയുടെ മൊഴി പ്രകാരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button