ThiruvananthapuramKeralaLatest NewsNews

‘ശിശു സൗഹാർദ്ദ സംസ്ഥാനമെന്നാണ് പേരെങ്കിലും പലപ്പോഴും നടക്കുന്നത് ശിശു ദ്രോഹപരമായ കാര്യങ്ങൾ’: അഞ്ജു പാർവതി പ്രഭീഷ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് പോക്സോ കേസ് അതിജീവതയടക്കം ഒൻപത് കാണാതായ സംഭവം വാർത്തയായിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകയായ അഞ്ജു പാർവതി പ്രഭീഷ്.

ഇത്തരം കേന്ദ്രങ്ങൾ പലപ്പോഴും തടങ്കൽപാളയങ്ങളോ പീഡനകേന്ദ്രങ്ങളോ ആയി മാറുന്നുവെന്നും ജുവനൈൽ ജസ്​റ്റിസ്​ ആക്​ട്​ പ്രകാരം രൂപവത്​കരിച്ച ശിശുക്ഷേമ സമിതി എന്നേ അതിൻ്റെ ലക്ഷൃത്തെ മറന്ന് വെറും രാഷ്ട്രീയ നോക്കുകുത്തി കേന്ദ്രമായി മാറിയെന്നും അഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.

അഞ്ജു പാർവതി പ്രഭീഷിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ഇവിടെയുള്ള സകലമാന പുരോഗമന – സാംസ്കാരിക- ബുദ്ധിജീവി മേസന്മാർ അണിനിരന്ന് അമ്പത് ലക്ഷത്തിൻ്റെ വമ്പൻ മതിലു പണിത , രാഷ്ട്രീയ മേലാളന്മാരുടെ കുഞ്ഞുമക്കൾക്ക് ഡയപ്പറു കെട്ടികൊടുക്കുന്ന ബാലാവകാശ കമ്മിഷനുള്ള, എന്നാ പിന്നെ അനുഭവിച്ചോ മോഡ് വനിതാ കമ്മിഷനുള്ള കേരളത്തിലെ ഒരു ഷെൽട്ടർ ഹോമിൽ നിന്നുമാണ് രണ്ട് ദിവസം മുമ്പ് ഒൻപതു കുഞ്ഞുങ്ങളെ .( പോക്സോ കേസ് അതിജീവതയടക്കം ) കാണാതായത്. ആ കുഞ്ഞുങ്ങളെ പിന്നീട് കണ്ടെത്തിയെങ്കിലും ആ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടുകാർ പറഞ്ഞതിലെ ചില വാചകങ്ങൾ പൊള്ളിക്കുന്നതാണ്.

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

എന്നാൽ എറ്റവും ഗൗരവതരമായി ചർച്ചചെയ്യപ്പെടേണ്ടതായ ഒരു സാമൂഹൃ വിഷയത്തിൽ ഇവിടുത്തെ സാംസ്കാരിക- സ്ത്രീപക്ഷ – പുരോഗമന – ലിബറലുകളെല്ലാം പതിവുപോലെ പുറംതിരിഞ്ഞ് നില്‌ക്കുകയാണ്. ആ ഷെൽട്ടർ ഹോമിൽ കുട്ടികൾ നേരിടുന്ന പീഡനത്തെ കുറിച്ച് നാട്ടുകാർ പറഞ്ഞതോ അവിടെ നിന്നും എന്തുകൊണ്ട് രണ്ടാമത്തെ പ്രാവശ്യവും കുട്ടികൾ ചാടിപ്പോയി എന്നതിനെ കുറിച്ചോ ഒരന്വേഷണം വേണമെന്ന് പറയാനോ എന്തുകൊണ്ട് നമ്മളിടങ്ങളിലെ പ്രബുദ്ധ സ്ത്രീപക്ഷ സിംഹിണികൾക്ക് നാവ് പൊന്തുന്നില്ല?

സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള , അല്ലെങ്കിൽ ശിശുക്ഷേമസമിതിയുടെ കീഴിൽ വരുന്ന ഷെൽട്ടർ ഹോമുകളിൽ നിന്നും റെസ്ക്യൂ ഹോമുകളിൽ നിന്നും കുട്ടികൾ ചാടിപ്പോകുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. ഈ വർഷം ഫെബ്രുവരിയിൽ വെള്ളിമാടുകുന്ന് സർക്കാർ ബാലികാമന്ദിരത്തിൽനിന്ന്​ ആറ്​ കുട്ടികൾ ഇറങ്ങിപ്പോയിരുന്നു. സംഭവം നടന്ന്​ മണിക്കൂറുകൾക്കുശേഷമാണ്​ സ്​ഥാപനത്തിലെ അധികാരികൾ ഇക്കാര്യം അറിഞ്ഞതുതന്നെ.

അയൽസംസ്​ഥാനത്ത്​ അപരിചിതരായ ആളുകൾക്കരികിലേക്ക്​ എത്തിയ ആ കുട്ടികളെ കേരള പൊലീസ്​ സംഘം പിന്നീട് കണ്ടെത്തുകയായിരുന്നു. സുരക്ഷിതമായ ഇടം എന്ന്​ വിശ്വസിപ്പിച്ച്​ പാർപ്പിച്ചിരുന്ന സ്​ഥാപനത്തിലെ അരക്ഷിതാവസ്​ഥയാണ്​ അവിടം വിട്ടുപോകുവാൻ പ്രേരിപ്പിച്ചത്​ എന്നാണ്​ അന്ന് ആ കുട്ടികൾ വെളിപ്പെടുത്തിയത്​. വീണ്ടും അതേ സ്​ഥാപനത്തിലേക്ക്​ കൊണ്ടുപോയതിൽ പ്രതിഷേധമറിയിക്കാൻ ഒരു പെൺകുട്ടി ജനൽചില്ല്​ പൊളിച്ച്​ കൈമുറിക്കുകയുണ്ടായിയെങ്കിലും പിന്നീട് അതേ കുറിച്ച് വാർത്തയോ ചർച്ചയോ ഒന്നും ഒരിടത്തും കണ്ടില്ല. അല്ലെങ്കിലും ഇതിലൊന്നും ഇടപെടാൻ ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങൾക്ക് നേരമില്ലല്ലോ!

കെ.എസ്.ആര്‍.ടി.സി ബസില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം: പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി

ഷെൽട്ടർ എന്നാൽ അഭയമാണെന്നും ഹോം എന്നാൽ വീടാണെന്നുമാണ് വിവക്ഷ. പക്ഷേ നിർഭാഗ്യവശാൽ ഇത് പലപ്പോഴും തടവറയായി അർത്ഥവ്യത്യാസം സംഭവിക്കുമ്പോൾ അഭയം തേടിയെത്തിയവർ അവിടെ നിന്നും പുറത്തുകടക്കാൻ വെമ്പൽ കൊള്ളുന്നു. സാമൂഹിക-സാമ്പത്തിക-സാംസ്​കാരിക കാരണങ്ങളാൽ സ്വന്തം വീടുകളിൽ താമസം അസാധ്യമായവർ, രക്ഷിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താൻ കഴിയാത്തവിധം വീട്ടിൽനിന്ന്​ വഴിതെറ്റി എത്തിയവർ, കേസുകളിൽ പെട്ടവർ, പീഡനം, ഗാർഹിക അതിക്രമം തുടങ്ങിയ കേസുകളിൽ ഇരയാക്കപ്പെട്ട്​ പ്രത്യേകസംരക്ഷണവും പരിചരണവും ആവശ്യമായവർ ഒക്കെയാണ്​ ചൈൽഡ്​ വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി)കളുടെ നിർ​ദേശാനുസരണം ഇത്തരം ചിൽഡ്രൻസ്​ ഹോമുകളിൽ എത്തുന്നത്​.

എല്ലാ ഷെൽട്ടറുകളും സർക്കാർ ഉടമസ്ഥതയിൽ ഉള്ളതല്ല. ചിലതൊക്കെ സ്വകാര്യ NGO ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോൾ കുട്ടികൾ ചാടിപ്പോയ സ്ഥാപനമാവട്ടെ മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോമാണ്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. സർക്കാരിൻ്റെ ഗ്രാൻ്റിനു വേണ്ടി മാത്രം നടത്തപ്പെടുന്ന സ്വകാര്യ NGO കൾ പലപ്പോഴും വില്ലന്മാരാവാറുണ്ട്. എങ്കിലും എന്തിനാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലുള്ള അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സംവിധാനങ്ങളൊക്കെ കുട്ടികളുടെ സംരക്ഷണത്തിനെന്ന പേരില്‍ ഇവിടെ നിലനിര്‍ത്തിയിരിക്കുന്നതെന്ന ചോദ്യം ചോദിക്കാൻ പ്രബുദ്ധ കേരളത്തിൽ ഒരുത്തനും ഒരുത്തിക്കും നാവ് പൊന്തില്ല.

ഗുരുവായൂർ സിവേജ് കണക്ഷൻ: പരാതി പരിഹാരത്തിന് വ്യാഴാഴ്ച സംയുക്ത സിറ്റിങ്ങ് 

അഭയകേന്ദ്രങ്ങളും ബാല-ബാലികാ മന്ദിരങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ​ മാനസികമായും സാമൂഹികമായും പിൻബലവും നല്കേണ്ടതും പോരായ്​മകളോ പ്രശ്​നങ്ങളോ ഉണ്ടെങ്കിൽ അവ തിരുത്താൻ സാഹചര്യവുമൊരുക്കേണ്ട ഇടങ്ങളാണ്. അങ്ങനെയാവേണ്ട ഇടങ്ങളിൽ നിന്നുമാണ് തുടർച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. അതിനർത്ഥം ഇത്തരം കേന്ദ്രങ്ങൾ പലപ്പോഴും തടങ്കൽപാളയങ്ങളോ പീഡനകേന്ദ്രങ്ങളോ ആയി മാറുന്നുവെന്നതല്ലേ? ജുവനൈൽ ജസ്​റ്റിസ്​ ആക്​ട്​ പ്രകാരം രൂപവത്​കരിച്ച ശിശുക്ഷേമ സമിതി എന്നേ അതിൻ്റെ ലക്ഷൃത്തെ മറന്ന് വെറും രാഷ്ട്രീയ നോക്കുകുത്തി കേന്ദ്രമായി മാറി.

സാമൂഹികപ്രതിബദ്ധതയുള്ള അഭിഭാഷകരും സാമൂഹിക പ്രവർത്തകരും ഒക്കെ അടങ്ങിയതാവണം ശിശുക്ഷേമ സമിതി എന്ന്​ വ്യവസ്ഥയുണ്ടെങ്കിലും കുറെയേറെക്കാലമായി രാഷ്​ട്രീയ വീതം വയ്പ്പാണല്ലോ ഇവിടെ നടക്കുന്നത്​. സംസ്​ഥാന ശിശുക്ഷേമ സമിതിയിൽ നടന്ന കുപ്രസിദ്ധമായ കുട്ടിക്കടത്ത്​ കേസിൽ നാം കണ്ടതാണല്ലോ ഇവറ്റകളുടെ സാമൂഹൃപ്രതിബദ്ധത.

ഉദ്ധവ് താക്കറെയ്ക്കും രാഹുൽ ഗാന്ധിക്കും തിരിച്ചടി: 40 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍

ശിശു സൗഹാർദ്ദ സംസ്ഥാനമെന്നാണ് പേരെങ്കിലും പലപ്പോഴും നടക്കുന്നത് ശിശു ദ്രോഹപരമായ കാര്യങ്ങൾ. ബാലാവകാശ കമ്മിഷനും വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും തുടങ്ങി നൂറ് കണക്കിന് കമ്മിഷനുകളുണ്ടെങ്കിലും അതെല്ലാം ചെയ്യുന്നത് അടിമപ്പണി. ആയിരകണക്കിന് സാംസ്കാരിക നായികാ-നായകന്മാരുണ്ടെങ്കിലും അവറ്റകളെല്ലാം പട്ടേലരുടെ സെൻ്റ് മണക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ.

എത്രയോ സ്ത്രീപക്ഷവാദികളുണ്ടെങ്കിലും അവരുടെ സ്റ്റേറ്റ്മെൻ്റ് വരണമെങ്കിൽ വീട്ടിൽ ഒന്നുകിൽ മത്തി പൊരിക്കണം, അല്ലെങ്കിൽ എവിടെയെങ്കിലും രാത്രി നടത്ത പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ വിളിക്കണം. എണ്ണമറ്റ പൊ .ക ടീമുകൾ ഉണ്ടെങ്കിലും അവറ്റകൾ വായ തുറക്കണമെങ്കിൽ സംഭവം നടക്കുന്നത് ഉത്തരേന്ത്യയിലോ അഭയകേന്ദ്രം നടത്തിപ്പുകാർ സവർണ്ണരോ ആവണം. ഇതിപ്പോൾ നടന്നത് കോട്ടയം മാങ്ങാനത്താകയാൽ സകലമാന പൊ.ക – പുരോ- സ്ത്രീ- ബുദ്ധിജീവി പ്രൊഫൈലുകളിലും പട്ടി പെറ്റു കിടക്കുന്ന പ്രതീതിയാണ്.

shortlink

Related Articles

Post Your Comments


Back to top button