AlappuzhaLatest NewsKeralaNattuvarthaNews

വിവാഹ സത്കാരത്തിലെ ഗാനമേളയ്ക്കിടെ ഗായികയോട് അപമര്യാദയായി പെരുമാറി : യുവാവ് അറസ്റ്റിൽ

കായംകുളം സ്വദേശി ദേവനാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: വിവാഹ സത്കാരത്തിലെ ഗാനമേളയ്ക്കിടെ ഗായികയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. കായംകുളം സ്വദേശി ദേവനാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടോടെ കായംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസത്കാരത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ദേവനാരായണനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Read Also : അസോ. പ്രഫസർ നിയമനം കുട്ടിക്കളിയല്ല പ്രിയാ വർഗീസിന്റെ യോഗ്യത വിലയിരുത്തിയതെങ്ങനെയെന്ന് ഹൈക്കോടതി

ഗാനമാലപിച്ചു കൊണ്ടിരുന്ന തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗായിക കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഗായിക വേദിയില്‍ നിന്ന് പാട്ടുപാടുന്നതിനിടെ യുവാവ് സ്റ്റേജിലേക്ക് കയറി കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. തുടർന്ന്, ഇന്ന് രാവിലെയാണ് ദേവനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ദേവനാരായണന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button