Latest NewsNewsTechnology

വാട്സ്ആപ്പ് ഇന്ത്യയുടെ മേധാവി സ്ഥാനം ഒഴിഞ്ഞ് അഭിജിത്ത് ബോസ്

ഫെയ്സ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടറായ രാജീവ് അഗർവാളും രാജി സമർപ്പിച്ചിട്ടുണ്ട്

വാട്സ്ആപ്പ് ഇന്ത്യയുടെ മേധാവി സ്ഥാനത്ത് നിന്നും രാജിവച്ച് അഭിജിത്ത് ബോസ്. ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോം മുഖാന്തരമാണ് രാജിക്കാര്യത്തെക്കുറിച്ച് അഭിജിത് ബോസ് വ്യക്തമാക്കിയിരിക്കുന്നത്. ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുത്തതിനുശേഷം ഉടൻ തന്നെ മറ്റ് തൊഴിലിടത്തേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

അഭിജിത്ത് ബോസിന് പുറമേ, ഫെയ്സ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടറായ രാജീവ് അഗർവാളും രാജി സമർപ്പിച്ചിട്ടുണ്ട്. മെറ്റ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് രാജീവ് അഗർവാളിന്റെയും അഭിജിത്ത് ബോസിന്റെയും രാജിയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

Also Read: നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീം കോടതി: നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം

രണ്ടാഴ്ചയ്ക്കു മുൻപ് മെറ്റ ഇന്ത്യ മേധാവി അജിത്ത് മോഹൻ രാജി വെച്ചിരുന്നു. ഈ നീക്കത്തിന് പിന്നാലെയാണ് മറ്റു രണ്ടു പേരും രാജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം, മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടർ സ്ഥാനത്തേക്ക് പുതുതായി ശിവന്ത് തുക്രലിനെ നിയമിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button