Latest NewsKeralaNews

‘ഉപദേശം കൊള്ളാം വർമ സാറെ, പക്ഷേ…’: അഭിഭാഷക നിയമനത്തിന് ഷാഫി പറമ്പിലിന്റെ ശുപാർശ കത്ത്, കുത്തിപ്പൊക്കി സി.പി.എം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം.എൽ.എയ്ക്കെതിരെ തിരുവനന്തപുരം കോർപറേഷനിൽ സി.പി.എമ്മിന്റെ വക ഫ്ളക്സ് ബോർഡ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി എഴുതിയ ശുപാർശ കത്താണ് ഫ്ളക്സ് ബോർഡിൽ പതിപ്പിച്ചിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ ഒപ്പോടു കൂടി, 2011 ഓഗസ്റ്റ് 25–ാം തീയതിയിലേതാണ് കത്ത്.

‘റെസ്പെക്റ്റഡ് സിഎം, നിരവധി വർഷങ്ങളായി കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകൾ, പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ പാർട്ടി താൽപര്യത്തിൽ വാദിക്കുന്ന വക്കീലാണ് ബിജു. പാഠപുസ്തക സമരമുൾപ്പെടെ, കേസുകളിൽ അദ്ദേഹം കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും നൽകിയ സംഭാവനകൾ പരിഗണിച്ച് എസ്.എസ്.ബിജുവിനെ അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ (തിരുവനന്തപുരം ജില്ല) സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു’– കത്തിൽ പറയുന്നു.

കത്തിനെ പരിഹസിച്ചാണ് സി.പി.എമ്മിന്റെ ഫ്ളക്സ് ബോർഡ്. ‘എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു…’ എന്ന തലവാചകത്തിനൊപ്പമാണ് ഷാഫി പറമ്പിലിന്റെ ലെറ്റർ പാഡിൽ തയാറാക്കിയതുപോലുള്ള കത്ത് ഫ്ലക്സ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു താഴെ ‘ഉപദേശം കൊള്ളാം വർമ സാറെ, പക്ഷേ…’ എന്നും എഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button