Life Style

ബീജത്തിന്റെ കൗണ്ട് കൂട്ടാന്‍ ഈ അഞ്ച് മാര്‍ഗങ്ങള്‍ പരീക്ഷിക്കാ

പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ നേരിടുന്നൊരു പ്രശ്‌നമാണ് ബീജത്തിന്റെ കൗണ്ട് കുറയുന്നു എന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഇതില്‍ ചികിത്സ ആവശ്യമില്ലാത്ത- ലൈഫ്‌സ്‌റ്റൈല്‍ കൊണ്ട് മാത്രം സംഭവിക്കുന്ന ചെറിയ പ്രശ്‌നങ്ങളാണെങ്കില്‍ അത് ലൈഫ്‌സ്‌റ്റൈല്‍ കൊണ്ട് തന്നെ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും.

അത്തരത്തില്‍ ‘നാച്വറല്‍’ ആയി ബീജത്തിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് മാര്‍ഗങ്ങള്‍ ഇതാ

ഒന്ന്…

ഡയറ്റ് ഇതില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആന്റിഓക്‌സിഡന്റ്‌സ് വൈറ്റമിന്‍സ് – ധാതുക്കള്‍ എന്നിവയെല്ലാം ഭക്ഷണത്തിലൂടെ കൂട്ടണം. ഇത് ബീജത്തിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കും. തക്കാളി, മധുരക്കിഴങ്ങ്, മത്തന്‍, ക്യാരറ്റ്, മത്തന്‍കുരു, മീന്‍, വാള്‍നട്ടസ്, ബ്ലൂബെറി എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്.

രണ്ട്…

‘ലിപോയിക് ആസിഡ്’ എന്ന ആന്റിഓക്‌സിഡന്റ് നല്ലരീതിയില്‍ എടുക്കണം. ബീജത്തിന്റെ ഗുണമേന്മ കൂട്ടുന്നതിനും ചലനശേഷി വര്‍ധിപ്പിക്കുന്നതിനുമെല്ലാം ഇവ സഹായകമാണ്. ചീര, ഉരുളക്കിഴങ്ങ് എന്നിവ ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

മൂന്ന്…

വൈറ്റമിന്‍- ഇ, സെലീനിയം എന്നിവയും വളരെ നല്ലതാണ്. കരള്‍, ചിക്കന്‍, മുട്ട എന്നിവയെല്ലാം ഇവയുടെ നല്ല സ്രോതസാണ്. നട്ട്‌സ്, സീഡ്‌സ്, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയെല്ലാം വൈറ്റമിന്‍- ഇയുടെ ഉറവിടങ്ങളാണ്. സിങ്കും ഒരു പരിധി വരെ ബീജത്തിന്റെ ഉത്പാദനത്തിനും ഗുണമേന്മയ്ക്കും നല്ലതാണ്. ഇതിനായി നട്ട്‌സ്, ഓയിസ്റ്റേഴ്‌സ്, റെഡ് മീറ്റ്, ബീന്‍സ്, ലോബ്സ്റ്റര്‍, ഞണ്ട്, ധാന്യങ്ങള്‍, പാലുത്പന്നങ്ങള്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്.

നാല്…

നല്ലരീതിയില്‍ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളം കുറയുന്നതും ബീജത്തിന്റെ കൗണ്ട് കുറയുന്നതിന് കാരണമാകാം.

അഞ്ച്…

ചിട്ടയായ ഉറക്കം, ആഴത്തിലും സുഖകരമായതുമായ ഉറക്കം എന്നിവയും ബീജത്തിന്റെ കൗണ്ട് കൂട്ടാനും ബീജത്തിന്റെ ഗുണമേന്മ കൂട്ടാനും സഹായിക്കും. അതിനാല്‍ ഉറക്കം ചിട്ടപ്പെടുത്തിയേ മതിയാകൂ. ഏഴോ എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായി രാത്രിയില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഒപ്പം മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും വേണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button