KeralaLatest NewsNews

സപ്ലൈകോ ആർക്കൈവ്‌സ് ഉദ്ഘാടനം വെള്ളിയാഴ്ച്ച

തിരുവനന്തപുരം: സപ്ലൈകോ ആർക്കൈവ്സിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ 9ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നിർവ്വഹിക്കും. 48 വർഷം പിന്നിട്ട സപ്ലൈകോ സമീപ കാലത്ത് നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന ഉപകരണങ്ങൾ തുടങ്ങിയവയാണ് ആർക്കൈവ്സിലുള്ളത്. ഓഗസ്റ്റ് 25ന് പ്രവർത്തനമാരംഭിച്ച സപ്ലൈകോ റിസർച്ച് ആൻഡ് ട്രെയിനിംഗ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആർക്കൈവ്സ് സജ്ജീകരിക്കുന്നത്.

Read Also: ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, പതിനായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും

ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രീയ സംഭരണ രീതികളും ഗുണനിലവാര പരിശോധനാ നടപടികളും സപ്ലൈകോ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പരിചിതമാക്കുന്നതിനായാണ് ആർക്കൈവ്സ് തയ്യാറാക്കിയിരിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി അറിയിച്ചു.

കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിലും സപ്ലൈകോയിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഈർപ്പം പരിശോധിക്കുവാൻ ഉപയോഗിച്ചിരുന്ന ഹോട്ട് എയർ ഓവൻ, രാസ പരിശോധനയുടെ ഭാഗമായി ആഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന മഫിൾ ഫർണസ്, ഭക്ഷ്യധാന്യങ്ങളുടെ വലിപ്പം പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ലാബ് സിഫ്റ്ററും സീവ് സെറ്റും, സീഡ് ഗ്രേഡർ, ഹോട്ട് പ്ലേറ്റ്, ഇല്യൂമിനേറ്റഡ് പ്യൂരിറ്റി ബോർഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ഭക്ഷ്യധാന്യസംഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന കീടങ്ങളുടെ മൗണ്ട് ചെയ്ത സാന്പിളുകളും ഇവയുടെ ജീവിതചക്രവും നിയന്ത്രണ മാർഗങ്ങളും വിശദമാക്കുന്ന വീഡിയോയും പ്രദർശനത്തിനുണ്ട്.

Read Also: വിദേശ ഉപരിപഠനത്തിനു അവസരമൊരുക്കി ഒഡെപെക്: ഇന്റർനാഷനൽ എഡ്യൂക്കേഷൻ എക്സ്പോയ്ക്ക് തുടക്കം കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button