MenLife Style

പുരുഷന്മാരില്‍ വന്ധ്യത വര്‍ദ്ധിക്കുന്നു

 

വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരില്‍ സജീവ ബീജങ്ങളുടെ എണ്ണം കുറയുന്നതായി പഠന റിപ്പോര്‍ട്ട്. വന്ധ്യതയും വര്‍ദ്ധിക്കുന്നു. അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ഇതിനുള്ള പ്രധാന കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Read Also: ശബരിമല നടതുറന്നു: മണ്ഡലകാലത്തിന് തുടക്കമായി, പുതിയ മേല്‍ശാന്തിമാര്‍ ചുതലയേറ്റെടുത്തു

ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന മലിനീകരണവും ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ബീജങ്ങള്‍ കുറയാന്‍ കാരണമാകുന്നു. ദക്ഷിണ അമേരിക്ക, ഏഷ്യാ, ആഫ്രിക്ക എന്നിവിടങ്ങളിലെ 53 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടാണ് ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ അപ്‌ഡേറ്റ് എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ആഗോള ശരാശരിക്ക് സമാനമായി ഇന്ത്യയിലെ പുരുഷന്മാരിലും സജീവ ബീജങ്ങളുടെ കുറവും തത്ഫലമായി വന്ധ്യതയും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 46 വര്‍ഷങ്ങള്‍ക്കിടെ, 50 ശതമാനമാണ് ലോകത്താകമാനം പുരുഷ വന്ധ്യത വര്‍ദ്ധിച്ചിരിക്കുന്നത്.

ജീവിത ശൈലിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, അന്തരീക്ഷത്തിലെ ഉയരുന്ന രാസവസ്തുക്കളുടെ അളവ്, എന്നിവയും ബീജങ്ങള്‍ കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുരുഷന്മാരില്‍ മദ്യപാനവും പുകവലിയും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും വര്‍ദ്ധിച്ചു വരുന്നു. കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ലൈംഗിക അവയവങ്ങളിലെ അര്‍ബുദം, ഹോര്‍മോണ്‍ വ്യതിയാനം, ജനിതക തകരാറുകള്‍ എന്നിവ വര്‍ദ്ധിക്കുന്നു. ഇവയൊക്കെയാണ് പുരുഷന്മാരില്‍ ബീജങ്ങളുടെ കുറവിനും വന്ധ്യതക്കും കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button