Latest NewsKeralaNews

കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ല: പ്രിയ വർഗ്ഗീസിന്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി

കൊച്ചി: പ്രിയ വർഗ്ഗീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ നടത്തിയ പരാമർശങ്ങളെ എതിർത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് പ്രിയാ വർഗീസിനെതിരെ കോടതി വിമർശനം ഉന്നയിച്ചത്.

Read Also: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് സംഘം ചേര്‍ന്ന് മർദ്ദനം : യുവതിയടക്കം നാലുപേർ പിടിയിൽ

അസുഖകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. കോടതിയിൽ കേസിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ പറയും. കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണം. കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി പോലും ഓർക്കുന്നില്ല. നാഷണൽ സർവ്വീസ് സ്‌കീമിന്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകർ ചെയ്തിട്ടുണ്ടാവാം. അതിന്റെ അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോയെന്നായിരുന്നു കോടതി ചോദിച്ചത്.

കോടതിയിൽ പല കാര്യങ്ങളും വാദത്തിനിടയിൽ പറയും. പക്ഷേ പൊതുജനത്തിന് അത് ആ നിലയിൽ മനസ്സിലാവണം എന്നില്ല. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട ആവശ്യമില്ല. കോടതിയിൽ പറയുന്ന കാര്യങ്ങളിൽ നിന്നും പലതും അടർത്തിയെടുത്ത് വാർത്ത നൽകുന്ന നിലയാണ് ഇപ്പോൾ ഉള്ളത്. കക്ഷികൾ അങ്ങനെ ചെയ്യാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മുകളിലേക്ക് ബസ് കയറി: കാവ്യയുടെ മരണത്തോടെ അനാഥമായി പിഞ്ച് കുഞ്ഞ്

shortlink

Related Articles

Post Your Comments

Related Articles


Back to top button